മുട്ട മസാല
ചേരുവകള്‍
- മുട്ട -4
- സവാള -2
- തക്കാളി -1
- കറിവേപ്പില -1 കതിര്‍പ്പ്
- മസാലപ്പൊടി -അര ടീസ്പൂണ്‍
- മുളകുപൊടി -ഒന്നര ടീസ്പൂണ്‍
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- വെളിച്ചെണ്ണ,ഉപ്പ് -പാകത്തിന്
- കടുക് -അര ടീസ്പൂണ്‍
മുട്ട പുഴുങ്ങി തോട് കളഞ്ഞെടുക്കുക.സവാള നീളത്തില്‍ അരിയുക.തക്കാളി ചെറുതായി അരിയുക.മസാലപ്പൊടി,
മഞ്ഞള്‍പ്പൊടി,മുളകുപ്പൊടി,മല്ലിപ്പൊടി,ഇവ ചേര്‍ത്ത് അരയ്ക്കുക .ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട്
പൊട്ടിക്കുക.സവാളയും തക്കാളിയും കറിവേപ്പിലയും വഴറ്റുക.അരച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് ഇളക്കിയതില്‍ മുട്ടയും ഇട്ട് വാങ്ങുക.
Ithalle mutta roast enn parayunna sadanam
ReplyDelete