വെജിറ്റബിള്‍ ചട്നി
- കാബേജ് -കാല് കഷണം
- കാരറ്റ് -4 എണ്ണം
- മാങ്ങ (പുളിയില്ലാത്തത്) -അരമുറി ഭാഗം
- സവാള -അരഭാഗം
- പച്ചമുളക് -3
- ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
- പഞ്ചസാര -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
കാബേജ്,കാരറ്റ്,മാങ്ങ,സവാള എന്നിവ ചെറുതായി കൊത്തിയരിയുക.പച്ചമുളക് വട്ടത്തിലരിഞ്ഞു
എടുക്കുക.ഇവയെല്ലാം കൂടി കൂട്ടിയോജിപ്പിച്ച് ചെറുനാരങ്ങാനീരും പഞ്ചസാരയും പാകത്തിന് ഉപ്പും
ചേര്‍ത്തിളക്കുക.
No comments:
Post a Comment