പുളി സാദം
ചേരുവകള്‍
- ചെറിയ ഇനം പച്ചരി -അര കിലോ
- കടലപ്പരിപ്പ് -2 ടീസ്പൂണ്‍
- പുളി,ഉപ്പ് -ആവശ്യത്തിന്
- കായപ്പൊടി -കാല്‍ ടീസ്പൂണ്‍
- നല്ലെണ്ണ - 1 ടേബിള്‍സ്പൂണ്‍
- കടുക് -കാല്‍ ടീസ്പൂണ്‍
- വറ്റല്‍മുളക് -4
- കറിവേപ്പില -1 കതിര്‍പ്പ്
- ശര്‍ക്കര -1 ചെറിയ കഷണം
അരി വേവിക്കുക.കടലപ്പരിപ്പ് കുതിര്‍ത്ത് വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക്
മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിക്കുക.കടലപ്പരിപ്പും ഇടുക.മൂത്ത ശേഷം പുളിവെള്ളവും ഉപ്പും കായപ്പൊടിയും ശര്‍ക്കരയും ഇടുക.കൊഴുത്തുവരുമ്പോള്‍ ചോറുമിട്ടിളക്കി ഉപയോഗിക്കാം.
No comments:
Post a Comment