പാവയ്ക്ക പച്ചടി
ചേരുവകള്‍
പാവയ്ക്ക -2
തേങ്ങ തിരുമ്മിയത് -അര മുറി
പച്ചമുളക് -5
തൈര് -1 കപ്പ്
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -3
കറിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
പാവയ്ക്ക കുരുവും പാടയും കളഞ്ഞ് ചെറുതായി അരിയുക.തേങ്ങയും പച്ചമുളകും നന്നായി അരച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കഷണങ്ങള്‍ ഇട്ടു വഴറ്റുക.അരപ്പും തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക.തിളയ്ക്കുമ്പോള്‍ വാങ്ങി വെച്ചു കടുക് താളിച്ചുപയോഗിക്കാം.
No comments:
Post a Comment