Tuesday, November 3, 2009

പ്രോണ്‍ പുലാവ്

ചേരുവകള്‍


  1. കൊഞ്ച് -1 കിലോ
  2. സവാള -3
  3. വറ്റല്‍മുളക് -10
  4. മല്ലി -2 ടേബിള്‍സ്പൂണ്‍
  5. നെയ്യ് -2 കപ്പ്
  6. ഇഞ്ചി അരച്ചത് -2 ടേബിള്‍സ്പൂണ്‍
  7. തൈര് -1 കപ്പ്
  8. കുരുമുളക് -അര ടീസ്പൂണ്‍
  9. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  10. പച്ചമുളക് -12
  11. അണ്ടിപരിപ്പ് അരച്ചത് -2 ടേബിള്‍സ്പൂണ്‍
  12. ചെറുനാരങ്ങ -1
  13. വെളുത്തുള്ളി അരച്ചത് -1 ടേബിള്‍സ്പൂണ്‍
  14. ബസ്മതി അരി -500 ഗ്രാം
  15. ഉപ്പ് -പാകത്തിന്
  16. തേങ്ങ അരച്ചത് -2 ടേബിള്‍സ്പൂണ്‍
  17. കശകശ അരച്ചത് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

സവാള അരിഞ്ഞു വെയ്ക്കുക.കൊഞ്ച് വൃത്തിയായി എടുക്കുക.അരി ഉപ്പു ചേര്‍ത്ത് വേവിച്ച് വെയ്ക്കുക.

നെയ്യ് ചൂടാകുമ്പോള്‍ കുരുമുളക് ഇടുക.അതിനുശേഷം സവാളയിട്ട്‌ വഴറ്റുക.ചുവന്നു തുടങ്ങുമ്പോള്‍
വെളുത്തുള്ളി അരച്ചത്‌ ഇടുക.വറ്റല്‍മുളക്,മല്ലി,മഞ്ഞള്‍പ്പൊടി എന്നിവ അരച്ചതും ഇട്ട് മൂപ്പിക്കുക.അരച്ചുവെച്ച
തേങ്ങ,അണ്ടിപരിപ്പ്,ഇഞ്ചി,കശകശ എന്നിവയിട്ട് മൂപ്പിക്കുക.നന്നായി വഴന്നശേഷം വൃത്തിയാക്കിയ കൊഞ്ച്
ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക.പകുതി വെന്തശേഷം തൈരും നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക.ഇറക്കിവെയ്ക്കുംമുമ്പ്‌ പച്ചമുളക് കീറിയിടണം.കൊഞ്ച് ശരിക്കും വെന്തശേഷം കുറച്ച് ചാറ് ഊറ്റി
എടുക്കണം.ബാക്കി ചാറും നെയ്യും നന്നായി കഷണങളില്‍ പിടിച്ചിരിയ്ക്കുന്ന പരുവത്തില്‍ വാങ്ങി വെയ്ക്കണം.
ഇതിലേയ്ക്ക് വേവിച്ചു വെച്ച ചോറ് കുടഞ്ഞിട്ട്‌ ഇളക്കി യോജിപ്പിക്കുക.ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment