Tuesday, November 3, 2009

ദാല്‍ പുലാവ്

ദാല്‍ പുലാവ്

ചേരുവകള്‍

  1. ബിരിയാണി അരി -2 കപ്പ്
  2. ചെറുപയര്‍ പരിപ്പ് -1 കപ്പ്
  3. പഴുത്ത തക്കാളി -2
  4. സവാള -4
  5. വെളുത്തുള്ളി അരച്ചത് -2 ടേബിള്‍സ്പൂണ്‍
  6. നെയ്യ് ഉരുക്കിയത് -മുക്കാല്‍ കപ്പ്
  7. അണ്ടിപ്പരിപ്പ്‌ അരച്ചത് -1 ടേബിള്‍സ്പൂണ്‍
  8. ഇഞ്ചി അരച്ചത് -2 ടീസ്പൂണ്‍
  9. കറുവാപ്പട്ട -6 കഷണം
  10. തേങ്ങ അരച്ചത് -കാല്‍ കപ്പ്
  11. ഗ്രാമ്പു -12
  12. പുളിയിലാത്ത കട്ടത്തൈര് -കാല്‍ കപ്പ്
  13. പച്ചമുളക് -8
  14. ഏലക്ക -4
  15. നാരങ്ങാനീര് -1 ടേബിള്‍സ്പൂണ്‍
  16. കശകശ അരച്ചത് -1 ടേബിള്‍സ്പൂണ്‍
  17. ഉപ്പ് -പാകത്തിന്
  18. മല്ലിയില -അര കപ്പ്
  19. ആട്ടിറച്ചി മിന്‍സ് ചെയ്തത് -300 ഗ്രാം
പാകം ചെയ്യുന്ന വിധം

അരി കഴുകി വേവിച്ചെടുക്കുക.പകുതി വേവാകുമ്പോള്‍ ഉപ്പും നാരങ്ങാ നീരും ചേര്‍ക്കണം.കുഴഞ്ഞുപോകാതെ
ചോറ് വെള്ളം വാലാന്‍ വെയ്ക്കണം.തക്കാളി,സവാള ഇവ കഷണങ്ങള്‍ ആക്കി വെയ്ക്കുക.ചെറുപയര്‍പരിപ്പ്
ചെറുതായൊന്നു മൂപ്പിച്ചെടുത്തു തിളയ്ക്കുന്ന വെള്ളത്തിലിട്ട് വേവിക്കുക.വെന്തശേഷം വെള്ളം ഇല്ലാതെ ഊറ്റി എടുക്കണം.

നെയ്യ് ചൂടാകുമ്പോള്‍ സവാളയിട്ട്‌ വഴറ്റുക.ഇതില്‍ ഇഞ്ചി,വെളുത്തുള്ളി എന്നിവ അരച്ചതും ഇറച്ചിക്കൂട്ടും തക്കാളിയും ചേര്‍ക്കണം.തേങ്ങ അരച്ചത് തൈരില്‍ കലക്കി ഒഴിക്കുക.അണ്ടിപരിപ്പും കശകശയും
അരച്ചതും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.മല്ലിയില അരിഞ്ഞതും പച്ചമുളക് കീറിയതും ഇട്ട് ചാറ് കുറുകുമ്പോള്‍ വാങ്ങുക.

ചുവടുകട്ടിയുള്ള പാത്രത്തില്‍ ആദ്യം കുറച്ച് ചോറ് നിരത്തുക.പിന്നെ തയ്യാറാക്കിയ കറി ഒഴിക്കുക.
ചെറുപയര്‍ വേവിച്ചത് ചേര്‍ക്കുക.ഇങ്ങനെ വീണ്ടും ഇടകലര്‍ത്തിയിട്ടശേഷം ഒരു തട്ടം കൊണ്ട് മൂടി അടിയിലും
മുകളിലും കനലിട്ടു അര മണിക്കൂര്‍ ബേക്ക് ചെയ്തെടുക്കണം.

No comments:

Post a Comment