Tuesday, November 3, 2009

കൂമ്പ് കബാബ്

കൂമ്പ് കബാബ്

ചേരുവകള്‍

1. വാഴ കൂമ്പ് പൊടിയായി കൊത്തിയരിഞ്ഞത്‌ -2 കപ്പ്
ഉപ്പ് -പാകത്തിന്
2. സവാള -2
പച്ചമുളക് -5
ഇഞ്ചി -1 ചെറിയ കഷണം
3. എണ്ണ -ആവശ്യത്തിന്
4. മല്ലിയില അരിഞ്ഞത് -1 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
പെരുംജീരകം -1 ടീസ്പൂണ്‍
5. കടലപ്പരിപ്പ് -അര കപ്പ്
6. ചെറുനാരങ്ങാ നീര് -1 ടീസ്പൂണ്‍
7. മൈദ -1 ടീസ്പൂണ്‍
8. വെള്ളം -പാകത്തിന്

പാകം ചെയ്യുന്ന വിധം

കൂമ്പ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.എണ്ണ ചൂടാകുമ്പോള്‍ സവാള,പച്ചമുളക്,ഇഞ്ചി
എന്നിവ ചെറുതായി അരിഞ്ഞ് വഴറ്റുക.ഇതില്‍ കൂമ്പ് ചേര്‍ത്തിളക്കി നാലാമത്തെ ചേരുവകളും ഇട്ട് വഴറ്റി വാങ്ങുക.കടലപ്പരിപ്പ് വേവിക്കുക.വഴറ്റിയ ചേരുവകള്‍ തണുക്കുമ്പോള്‍ വേവിച്ച കടലപ്പരിപ്പും ചെറുനാരങ്ങാനീരും പോരാത്ത ഉപ്പും ചേര്‍ക്കണം.മൈദ വെള്ളം ചേര്‍ത്ത് കുറുകെ കലക്കുക.ഉണ്ടാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതം തള്ളവിരലിന്റെ വണ്ണത്തില്‍ മൂന്നിഞ്ച് നീളത്തില്‍ എടുത്ത് മൈദാമാവില്‍ മുക്കി
തിളച്ച എണ്ണയില്‍ വറുത്തു കോരി സോസുപയോഗിച്ച് കഴിക്കാം.

No comments:

Post a Comment