Thursday, November 5, 2009

പാല്‍ പ്പേഡ

പാല്‍ പ്പേ

പാല്‍ -8 കപ്പ്
ചെറുനാരങ്ങാ നീര് -2 ടേബിള്‍സ്പൂണ്‍
പഞ്ചസാര -അര കപ്പ്

പാകം ചെയ്യുന്ന വിധം

നാല് കപ്പ് പാല്‍ ഒരു വെളുത്ത ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ ഒഴിച്ചു വെട്ടിത്തിളയ്ക്കുമ്പോള്‍ 2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ നീരൊഴിച്ചു പിരിക്കണം. ഇത് അരിച്ച് പിശിട് മാത്രം കനം കുറവുള്ള തോര്‍ത്തില്‍
കെട്ടി വെള്ളമയം മുഴുവന്‍ മാറ്റണം.4 കപ്പ് മാറ്റി വെച്ചിരിയ്ക്കുന്ന പാലില്‍ ഒരു ടേബിള്‍സ്പൂണ്‍ മൈദ കലക്കി
ചേര്‍ത്തു തുടരെയിളക്കി കുറുക്കി കട്ടിയുള്ള വെണ്ണയുടെ പരുവത്തില്‍ പകുതി വറ്റിച്ചെടുക്കണം.പിരിച്ച പാലിന്റെ പിശിടും കുറുക്കി വറ്റിച്ച പാലും കൂടെ ഒന്നിച്ചാക്കി പഞ്ചസാര പൊടിച്ചതും ചേര്‍ത്തിളക്കി വെയ്ക്കണം.നെയ്യ് മയം പുരട്ടിയ പലക അല്ലെങ്കില്‍ മാര്‍ബിള്‍ കല്ലില്‍ കൂട്ടുപരത്തി ചെറിയ മോള്‍ഡു കൊണ്ട്
വെട്ടിയെടുക്കണം.

No comments:

Post a Comment