Thursday, November 5, 2009

എള്ള് ഗോതമ്പ് അവിലോസ്

എള്ള് ഗോതമ്പ് അവിലോസ്

ചേരുവകള്‍

  1. എള്ള് -500 ഗ്രാം
  2. ഗോതമ്പ് -500 ഗ്രാം
  3. കടലപ്പരിപ്പ്‌ -500 ഗ്രാം
  4. നെയ്യ് -200 ഗ്രാം
  5. ബദാം -500 ഗ്രാം
  6. പഞ്ചസാര -ഒന്നരകിലോ
  7. അവല്‍ -ഒരു കിലോ
  8. നിലക്കടലതൊലി കളഞ്ഞത് -ഒരു കിലോ
  9. പുഴുക്കലരി -അര കിലോ
  10. അണ്ടിപരിപ്പ് -200 ഗ്രാം
  11. കിസ്മിസ്‌ -200 ഗ്രാം
പാകം ചെയ്യുന്ന വിധം

എള്ള്,ഗോതമ്പ്,കടലപരിപ്പ്‌,പുഴുക്കലരി,അവല്‍,നിലക്കടല എന്നീ ചേരുവകള്‍ വെവേറെ നന്നായി വറുത്ത്‌
മയത്തില്‍ പൊടിക്കുക.കഴുകിയുണക്കിയ ഒരു പാത്രത്തില്‍ പൊടിയിട്ട് ചട്ടുകം ഉപയോഗിച്ച് ഇളക്കുക.പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഉരുളി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ അല്പം നെയ്യ് ഒഴിച്ച് കിസ്മിസ്‌,അണ്ടിപരിപ്പ്,ബദാം എന്നിവ വെവേറെ വറുത്തുകോരി മാറ്റി വെയ്ക്കുക.
ബാക്കിയുള്ള നെയ്യ് കൂടി ചേര്‍ത്ത് ഉരുക്കിയശേഷം തയ്യാറാക്കി വെച്ച ധാന്യമിശ്രിതത്തിലേയ്ക്ക് ഒഴിച്ച് എല്ലായിടത്തും നെയ്യ് എത്തുന്നവിധം കുടഞ്ഞ്‌ ഇളക്കി യോജിപ്പിക്കുക.വറുത്ത വെച്ച ബദാം,അണ്ടിപരിപ്പ് ഇവ
ചെറു കഷണങ്ങള്‍ ആക്കിയതും കിസ്മിസും ഇതിലിട്ട് വീണ്ടും കുടഞ്ഞ്‌ യോജിപ്പിക്കുക.

No comments:

Post a Comment