Tuesday, November 10, 2009

പാലപ്പം

പാലപ്പം

  1. അരിപ്പൊടി -1 കിലോ
  2. റവ -കാല്‍ കപ്പ്
  3. തേങ്ങ -1 മുറി
  4. യീസ്റ്റ് -1 സ്പൂണ്‍
  5. മുട്ട - എണ്ണം
  6. ഉപ്പ്/വെള്ളം -പാകത്തിന്
പാകം ചെയ്യുന്ന വിധം

റവ കപ്പികാച്ചാന്‍ ഒരു കപ്പ് വെള്ളത്തില്‍ കട്ടകെട്ടാതെ കലക്കി തിളപ്പിക്കുക.റവ നന്നായി വെന്തു കഴിയുമ്പോള്‍ തണുക്കാന്‍ വെയ്ക്കുക.

അല്പം വെള്ളത്തില്‍ യീസ്റ്റ് കലക്കി അരിപ്പൊടിയും കപ്പി കാച്ചിയതും ചേര്‍ത്ത് നന്നായി ഇളക്കി അര മണിക്കൂര്‍ വെക്കുക.ശേഷം മുട്ട പതപ്പിച്ചതും തേങ്ങ ചതച്ചതും വെള്ളവും ചേര്‍ത്ത് പാകത്തിന് കുഴച്ചു വെയ്ക്കുക.5 മണിക്കൂറിനുശേഷം ഉപ്പ് ചേര്‍ത്ത് ചുട്ട്‌ എടുക്കാവുന്ന പരുവത്തില്‍ കലക്കി അപ്പച്ചട്ടിയില്‍ ഓരോ
തവി കോരിയൊഴിച്ച് ചുറ്റിച്ച് ചുട്ടെടുക്കുക.

No comments:

Post a Comment