Wednesday, November 4, 2009

സുഖിയന്‍

സുഖിയന്‍

ചേരുവകള്‍

  1. ഉഴുന്ന് പരിപ്പ് -1 കപ്പ്
  2. തേങ്ങ -2
  3. ശര്‍ക്കര -300 ഗ്രാം
  4. നെയ്യ് - 150 ഗ്രാം
  5. ഉപ്പ് -കുറച്ച്
  6. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
  7. വെളിച്ചെണ്ണ -250 ഗ്രാം
പാകം ചെയ്യുന്ന വിധം

തിരുമ്മിയതേങ്ങയും ശര്‍ക്കരയും അരച്ചെടുക്കുക.നെയ്യ് ചൂടാകുമ്പോള്‍ അരച്ച മിശ്രിതം അതിലിട്ട് ഏലക്കാ
പൊടിച്ചതും ചേര്‍ത്ത് ഒന്നു വഴറ്റി ചെറിയ ഉണ്ടകള്‍ ആക്കി വെയ്ക്കുക.വെള്ളത്തില്‍ കുതിര്‍ത്ത്‌ അരച്ച ഉഴുന്നില്‍
ഉപ്പ് ചേര്‍ത്ത് വെയ്ക്കുക.വെളിച്ചെണ്ണ തിളയ്ക്കുമ്പോള്‍,നേരത്തെ ഉരുട്ടി വെച്ചിരുന്ന ഉരുളകള്‍ എടുത്ത് ഉഴുന്നുമാവില്‍ മുക്കി വറുത്തു കോരുക.

No comments:

Post a Comment