Tuesday, November 3, 2009

ഗോതമ്പ് ഹല്‍വ

ഗോതമ്പ് ഹല്‍വ

ചേരുവകള്‍

1. ഗോതമ്പ് -1 നാഴി
2. നെയ്യ് -1 നാഴി
അണ്ടിപരിപ്പ് -100 ഗ്രാം
3. പഞ്ചസാര -500 ഗ്രാം
ഏലക്ക -10

പാകം ചെയ്യുന്ന വിധം

ഗോതമ്പ് 12-15 മണിക്കൂര്‍ വെള്ളത്തില്‍ ഇടണം.തിരുമ്മി കഴുകി ആട്ടി കൊറ്റന്‍ പിഴിഞ്ഞു കളഞ്ഞു ഊറല്‍
എടുക്കുക.ഊറല്‍ രണ്ടിടങ്ങഴി വെള്ളത്തില്‍ കലക്കി കുറേനേരം വെയ്ക്കുക.മുകളില്‍ ഊറിവരുന്ന വെള്ളം
ഊറ്റികളയുക.പഞ്ചസാര പാവുകാച്ചി അഴുക്ക് നീക്കി വെയ്ക്കുക.കലക്കിവെച്ച ഗോതമ്പ് പഞ്ചസാരപ്പാനിയില്‍ ഒഴിച്ച് തിളപ്പിക്കുക.തുടര്‍ച്ചയായി ഇളക്കി കൊണ്ടിരിയ്ക്കണം.കുറുകിത്തുടങ്ങുമ്പോള്‍
നെയ്യും കുറേശ്ശേയായി ഒഴിക്കണം.നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പും ഏലക്ക പൊടിച്ചതും ഇതില്‍ ചേര്‍ത്ത്
ചൂടോടെ ഒരു പരന്ന പാത്രത്തിലൊഴിച്ച് വെയ്ക്കുക.തണുക്കുമ്പോള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

No comments:

Post a Comment