Tuesday, November 3, 2009

വെജിറ്റബിള്‍ പുലാവ്

വെജിറ്റബിള്‍ പുലാവ്

ചേരുവകള്‍

  1. ബസ്മതി അരി -500 ഗ്രാം
  2. ഉരുളക്കിഴങ്ങ് - 3
  3. കാരറ്റ് -2
  4. ബീന്‍സ് -100 ഗ്രാം
  5. ഗ്രീന്‍പീസ് വേവിച്ചത് -100 ഗ്രാം
  6. നെയ്യ് -കാല്‍ കപ്പ്
  7. കോളിഫ്ലവര്‍ -100 ഗ്രാം
  8. പട്ട -1 ടേബിള്‍സ്പൂണ്‍
  9. ഗ്രാമ്പു -1 കഷണം
  10. ഏലക്ക -3
  11. ഉപ്പ് -പാകത്തിന്
  12. സവാള -3
  13. ഇഞ്ചി അരച്ചത് -2 ടേബിള്‍സ്പൂണ്‍
  14. വെളുത്തുള്ളി അരച്ചത് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

പച്ചക്കറികള്‍ നുറുക്കിവെയ്ക്കുക.2 സവാള കനം കുറച്ച് നീളത്തിലരിയുക.മല്ലി,ഒരു സവാള,വെളുത്തുള്ളി,ഇഞ്ചി ഇവ അരച്ചെടുക്കുക.അരി കഴുകിയ വെള്ളം വാലാന്‍ വെയ്ക്കുക.ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞ സവാള വഴറ്റിയെടുക്കുക.പട്ട,ഗ്രാമ്പു,ഏലക്ക അതേ നെയ്യിലിട്ട്
വഴറ്റുക.മൂത്തമണം വരുമ്പോള്‍ കഴുകി അരിഞ്ഞുവെച്ച പച്ചക്കറികള്‍ ഇട്ട് ഇളക്കുക.അരി ഇട്ട് വറുത്തശേഷം
പാകത്തിന് ഉപ്പും മഞ്ഞളും വെള്ളവും ഒഴിച്ച് വേവിക്കുക.വെന്തശേഷം വെള്ളം വറ്റിച്ച് വറുത്തു വെച്ച സവാള യുമിട്ട് വാങ്ങുക.

No comments:

Post a Comment