Tuesday, November 3, 2009

ദാല്‍പൂരി

ദാല്‍പൂരി

ചേരുവകള്‍

1. ആട്ടമാവ്‌ -500 ഗ്രാം
നെയ്യ് -50 ഗ്രാം
ഉപ്പ് -പാകത്തിന്
നിറയ്ക്കാന്‍ വേണ്ട ചേരുവകള്‍
2.ഉഴുന്ന് -കാല്‍ കിലോ
3.ജീരകം -1 ടീസ്പൂണ്‍
ഏലക്ക -4
കറുവാപ്പട്ട -1 കഷ്ണം
ഗ്രാമ്പു -2
വറ്റല്‍ മുളക് -1
4. ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

മാവ് നെയ്യും ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചുവെയ്ക്കുക.ഉഴുന്ന് അരച്ച് വെയ്ക്കുക.പിന്നിട് മസാലകള്‍
അരയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ആദ്യം അരച്ച മസാലക്കൂട്ടും പിന്നിട് ഉഴുന്നുമാവും വറുക്കുക.

കുഴച്ചുവെച്ച ആട്ടമാവ്‌ അല്പാല്പമായി ഉരുളകളാക്കി എടുക്കുക.ഉരുളകള്‍ക്ക് നടുവില്‍ ഒരു
കുഴിയുണ്ടാക്കി വറുത്തുവെച്ച മിശ്രിതം വെച്ച് വീണ്ടും ഉരുട്ടി ചപ്പാത്തിപ്പലകയില്‍ പരത്തി എടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ചെറുരീതിയില്‍ പൊരിച്ചെടുക്കുക.

No comments:

Post a Comment