Tuesday, November 10, 2009

ഇടിയപ്പം

ഇടിയപ്പം

അരിപ്പൊടി -1 കിലോ
എണ്ണ -2 സ്പൂണ്‍
ഉപ്പ്,വെള്ളം -പാകത്തിന്
തേങ്ങ -1 മുറി

പാകം ചെയുന്ന വിധം

തേങ്ങ ചിരകി വെയ്ക്കുക.പൊടി നനയ്ക്കാന്‍ ആവശ്യമുള്ളത്ര വെള്ളം അടുപ്പില്‍ വെച്ചു തിളയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ എണ്ണയും പാകത്തിന് ഉപ്പും ചേര്‍ക്കുക.വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ ഒരു വലിയ പാത്രത്തില്‍ അരിപ്പൊടി എടുത്ത് തിളച്ച വെള്ളം അല്പാല്പമായി ഒഴിച്ച് കട്ടകെട്ടാതെ നന്നായി ഇളക്കുക.
ശേഷം ശക്തിയായി കുഴയ്ക്കുക.ആവശ്യത്തിന് മാത്രമേ വെള്ളം ചേര്‍ക്കാവൂ.(റൊട്ടി പരുവത്തില്‍ വേണം പൊടി നനയ്ക്കാന്‍.) ഇഡ്ഡലിത്തട്ടിന്റെ ഓരോ കുഴിയിലും അല്പം എണ്ണ തടവിയശേഷം കുറേശ്ശെ തേങ്ങാപ്പീര ഇടുക.
ശേഷം സേവനാഴിയില്‍ മാവ് നിറച്ച് തേങ്ങാപ്പീരയ്ക്ക് മുകളില്‍ ഞെക്കിചുറ്റിച്ച് ഇഡ്ഡലിപ്പാത്രം അടച്ചു വെച്ച്
വേവിക്കുക.

No comments:

Post a Comment