ചീരയില തോരന്‍ Cheerayila thoran
ചേരുവകള്‍
1.ചീരയില -1 പിടി
2.തേങ്ങ - കാല്‍ കപ്പ്
പച്ചമുളക് - 2
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്
4. വെളിച്ചെണ്ണ -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചീര കഴുകി മണ്ണ് കളഞ്ഞ് പൊടിയായി അരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍
കടുക് വറുക്കുക.വറ്റല്‍മുളകും ഇടുക.ഇതിലേയ്ക്ക് ചീരയിട്ട് ഉപ്പും ചേര്‍ത്തിളക്കി നടുവില്‍ അരപ്പും വെച്ച്
മൂടി ആവിയില്‍ വേവിക്കുക.വെന്തശേഷം നന്നായി വഴറ്റി എടുക്കുക.ചക്കക്കുരു ചെറുതായി അരിഞ്ഞ് വേവിച്ചതും ചീരയോടൊപ്പം ഉപയോഗിക്കാം.
No comments:
Post a Comment