വാഴയ്ക്ക തോരന്‍ Vazhakka thoran
ചേരുവകള്‍
1.വാഴയ്ക്ക -200 ഗ്രാം
2.തേങ്ങ -അര മുറി
പച്ചമുളക് -4
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
3. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് -2
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
4. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
വാഴയ്ക്ക തൊലിചെത്തി ചെറുതായി അരിയുക.കറപോകാനായി അല്പം കഞ്ഞിവെള്ളത്തില്‍ ഈ കഷണങ്ങള്‍
ഇട്ട് വെയ്ക്കുക.കുറച്ചു സമയം കഴിഞ്ഞ് നന്നായി കഴുകിയെടുത്ത് വെള്ളം,ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.
തേങ്ങ, പച്ചമുളക്,മഞ്ഞള്‍പൊടി,അര ടീസ്പൂണ്‍ ജീരകം,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ചതച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മൂന്നായി മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിച്ചതിനുശേഷം വേവിച്ച കഷണങ്ങളും തട്ടിയിട്ട് നടുവില്‍ അരപ്പ് വെച്ച് അടച്ചു വേവിക്കുക.നന്നായി ഉലര്‍ത്തിയെടുക്കുക.
No comments:
Post a Comment