Wednesday, September 9, 2009

ചക്കക്കൂഞ്ഞ് തോരന്‍

ചക്കക്കൂഞ്ഞ് തോരന്‍

ചേരുവകള്‍

1.ചക്കക്കൂഞ്ഞ് -1 ഇടത്തരം കഷണം
2.ചുവന്നുള്ളി -100 ഗ്രാം
3.ചക്കക്കുരു -30 ഗ്രാം
4.തേങ്ങ -അര മുറി
മുളകുപൊടി -1 ടീസ്പൂണ്‍
ഗരംമസാലപൊടി -അര ടീസ്പൂണ്‍
മല്ലിപൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
5. ഉപ്പ് - പാകത്തിന്
6.വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

ചക്കക്കൂഞ്ഞും ഉള്ളിയും ചക്കക്കുരുവും ചെറുതായി അരിഞ്ഞുവെയ്ക്കുക.നാലാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിടുക. കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയുമിട്ട്
മൂക്കുമ്പോള്‍ അരിഞ്ഞു വെച്ച ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കി അരപ്പുമിട്ട് മൂടിവെച്ചു
വേവിക്കുക.നന്നായി വെന്തശേഷം ചിക്കിയെടുക്കുക.

No comments:

Post a Comment