വാഴക്കൂമ്പ് തോരന്‍
ചേരുവകള്‍
വാഴക്കൂമ്പ് -1 എണ്ണം
ചെറുപയര്‍ -100 ഗ്രാം
ചെറിയ ഉള്ളി -100 ഗ്രാം
തേങ്ങ -അര മുറി
പച്ചമുളക് -6
വെളിച്ചെണ്ണ -4 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി -1 ടേബിള്‍സ്പൂണ്‍
കടുക് -അരടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചെറുപയര്‍ കഴുകി വേവിച്ചുവെയ്ക്കുക. പുറത്തെ രണ്ടുമൂന്നു പാളികള്‍ ഇളക്കി കളജ്ജതിനുശേഷം വാഴക്കൂമ്പ് കൊത്തിയരിഞ്ഞു വെയ്ക്കുക.ഇതില്‍ കുറച്ചു വെളിച്ചെണ്ണയൊഴിച്ചു നന്നായി തിരുമ്മി പിടിപ്പിക്കുക. ഉള്ളിയും ചെറുതായി അരിഞ്ഞ് ഇടണം.തേങ്ങ,പച്ചമുളക്, മഞ്ഞള്‍പൊടി ഇവ അരക്കല്ലില്‍
ചതച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക. കടുക് പൊട്ടുമ്പോള്‍ വാഴക്കൂമ്പും ചെറുപയറും പാകത്തിന് ഉപ്പും ചേര്‍ത്ത് നടുക്ക് അരപ്പ് വെച്ച് മൂടി വേവിയ്ക്കുക. വെന്തശേഷം നന്നായി ഉലര്‍ത്തിയെടുക്കുക.
തണുത്തതിനുശേഷം വിളമ്പാം.
No comments:
Post a Comment