Friday, December 18, 2009

മാങ്ങാ സര്‍ബത്ത്

മാങ്ങാ സര്‍ബത്ത്

മുട്ട -3
പഞ്ചസാര പൊടിച്ചത് -3 ടേബിള്‍ സ്പൂണ്‍
സണ്‍ ഫ്ലവര്‍ എണ്ണ -1 ടീസ്പൂണ്‍
മാങ്ങാ -6 എണ്ണം

3 മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും വേര്‍തിരിച്ചെടുക്കണം.പൊടിച്ചുവെച്ചിരിയ്ക്കുന്ന പഞ്ചസാര മഞ്ഞക്കരുവില്‍ ചേര്‍ത്ത് എണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

6 മാങ്ങയുടെ മാംസള ഭാഗമെടുത്ത്തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതത്തിലേയ്ക്ക് ചേര്‍ക്കുക.മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിച്ച് ഈ മിശ്രിതത്തിലേയ്ക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.2 മണിക്കൂര്‍ നേരം
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.അതിനുശേഷം ഫ്രീസറില്‍ നിന്നെടുത്ത് ഒന്നുകൂടി അടിച്ചുപതപ്പിച്ച് വീണ്ടും ഫ്രീസ്
ചെയ്തെടുത്ത് ഉപയോഗിക്കുക.

No comments:

Post a Comment