Friday, December 18, 2009

പത്തിരി

പത്തിരി

അരിപ്പൊടി -1 കപ്പ്
തേങ്ങാപ്പാല്‍ -അര കപ്പ്
എണ്ണ -അര ടീസ്പൂണ്‍
ഉപ്പ്,വെള്ളം -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നര കപ്പ് വെള്ളത്തില്‍ ഉപ്പും എണ്ണയും ചേര്‍ത്ത് തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ തീ കുറച്ച്,അരിപ്പൊടി ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കുക.വെള്ളം വറ്റുമ്പോള്‍ തീയില്‍ നിന്നും മാറ്റി നന്നായി കുഴച്ചു
വെയ്ക്കുക.ഇത് ചെറിയ ഉരുളകളാക്കി അരിപ്പൊടി വിതറി കനം കുറച്ച് വട്ടത്തില്‍ പരത്തിയെടുക്കുക.ഓരോന്നും ചപ്പാത്തി പോലെ ചുട്ടെടുക്കുക.തേങ്ങാപ്പാല്‍ പുരട്ടി ഇറച്ചി സ്റ്റൂ കൂട്ടി കഴിക്കുക.

No comments:

Post a Comment