Friday, December 18, 2009

ചട്ടിപത്തിരി

ചട്ടിപത്തിരി

  1. മൈദ -2 കപ്പ്
  2. അണ്ടിപരിപ്പ് -100 ഗ്രാം
  3. ഉണക്കമുന്തിരിങ്ങ -100 ഗ്രാം
  4. കശകശ -25 ഗ്രാം
  5. ഏലക്ക -6 എണ്ണം
  6. കോഴിമുട്ട -13 എണ്ണം
  7. നെയ്യ് -200 ഗ്രാം
  8. പഞ്ചസാര -1 കപ്പ്
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മൈദയും ഒരു കോഴിമുട്ടയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചുവെയ്ക്കുക.ഈ മാവ് കനം
കുറച്ച് ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തി പാനില്‍ ചുട്ടെടുക്കുക.ബാക്കി മുട്ടകള്‍ പൊട്ടിച്ച് ഒരു പാത്രത്തില്‍ ഒഴിച്ച് 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും പൊടിച്ച ഏലക്കയും 2 ടേബിള്‍ സ്പൂണ്‍ ഉരുക്കിയ നെയ്യും ഒഴിച്ച് നന്നായി മിക്സ് ചെയ്ത് വെയ്ക്കുക.

ബാക്കിയുള്ള നെയ്യ് പാനിലൊഴിച്ചു ചൂടാകുമ്പോള്‍ ഒരു പത്തിരിയിട്ടു അതിനുമുകളില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുട്ടക്കൂട്ടും ഒഴിച്ച് പരത്തി കുറച്ച് അണ്ടിപരിപ്പും മുന്തിരിയും കശകശയും വിതറുക.അതിനുമുകളില്‍
അടുത്ത പത്തിരി വെച്ച് മുട്ടക്കൂട്ട്‌ ഒഴിച്ച് വീണ്ടും അണ്ടിപരിപ്പ്,മുന്തിരി,കശകശ എന്നിവ വിതറുക.ഇങ്ങനെ
പത്തിരികള്‍ ഓരോന്നായി വെയ്ക്കണം.ഏറ്റവും മുകളില്‍ അണ്ടിപരിപ്പ്,മുന്തിരി,കശകശ,പഞ്ചസാര ഇവ വിതറി മൂടി അടച്ചുവെച്ച് നേരിയ തീയില്‍ 20 മിനിട്ട് വേവിക്കുക.ഇത് മറിച്ചിട്ടും 20 മിനിട്ട് വേവിക്കണം.

No comments:

Post a Comment