Wednesday, December 16, 2009

ഫിഷ്‌ കോളിവട(ഗോവ)

ഫിഷ്‌ കോളിവട(ഗോവ)

ചേരുവകള്‍

നെമ്മീന്‍ വട്ടത്തില്‍ മുറിച്ചത് -10 കഷണം
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
കടലമാവ് -1 കപ്പ്
ഉലുവാപ്പൊടി -അര ടീസ്പൂണ്‍
അയമോദകപ്പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി,ഇഞ്ചി അരച്ചത്‌ -2 ടീസ്പൂണ്‍
വിനാഗിരി -1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ഇവ നെമ്മീനില്‍ പുരട്ടി 15 മിനിട്ട് വെച്ചശേഷം ബാക്കിയുള്ള ചേരുവകളെല്ലാം കൂടി കട്ടിയായി കലക്കിയതില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരിയെടുക്കുക.

No comments:

Post a Comment