Friday, December 4, 2009

മീന്‍ അച്ചാര്‍

ചേരുവകള്‍

നെയ്മീന്‍ -500 ഗ്രാം
എണ്ണ -250 ഗ്രാം
മുളകുപൊടി -3 ടേബിള്‍ സ്പൂണ്‍
പച്ചമുളക് -100 ഗ്രാം
വെളുത്തുള്ളി -7 അല്ലി
ഇഞ്ചി -1 കഷണം
വിനാഗിരി -3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

മീന്‍ വലിയ കഷണങ്ങളായി മുറിച്ച് കഴുകി ഉപ്പും മഞ്ഞളും മുളകും അരച്ച് പുരട്ടുക.അടുപ്പത്ത് വെച്ച് എണ്ണ തിളയ്ക്കുമ്പോള്‍ മീന്‍ വറുത്തു കോരണം.പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി ഇവ എണ്ണയില്‍ വഴറ്റി മീനില്‍ ചേര്‍ത്ത് വിനാഗിരിയും ചേര്‍ക്കണം.ആറുമ്പോള്‍ കുപ്പിയിലാക്കണം.

No comments:

Post a Comment