Wednesday, December 16, 2009

കരിമീന്‍ ഫ്രൈ

കരിമീന്‍ ഫ്രൈ

  1. കരിമീന്‍ -5
  2. നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
  3. ചുവന്നുള്ളി -5
  4. കുരുമുളക് -5
  5. വെളുത്തുള്ളി -5 അല്ലി
  6. വറ്റല്‍മുളക് -5
  7. ഉപ്പ് -പാകത്തിന്
  8. എണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കരിമീന്‍ വൃത്തിയാക്കി വരഞ്ഞെടുത്ത് നാരങ്ങാനീര് പുരട്ടി വെയ്ക്കുക.3 മുതല്‍ 7 വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.എണ്ണ ചൂടാക്കി രണ്ടു വശവും ചെറുതീയില്‍ മൂപ്പിച്ചെടുത്ത് പേപ്പറില്‍ വെച്ച് എണ്ണ തോര്‍ത്തിയെടുക്കുക.

No comments:

Post a Comment