Wednesday, December 16, 2009

സ്വീറ്റ് ആന്‍ഡ്‌ പ്രോണ്‍ റോസ്റ്റ്

സ്വീറ്റ് ആന്‍ഡ്‌ പ്രോണ്‍ റോസ്റ്റ്

ചേരുവകള്‍

  1. വലിയകൊഞ്ച് നെടുകെ കീറിയത് -10 എണ്ണം
  2. മുട്ട അടിച്ചത് -1
  3. കോണ്‍ ഫ്ലവര്‍ -1 ടേബിള്‍ സ്പൂണ്‍
  4. മൈദ -1 ടേബിള്‍ സ്പൂണ്‍
  5. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  6. മുളകുപൊടി -അര ടീസ്പൂണ്‍
  7. തക്കാളി സോസ് -1 ടേബിള്‍ സ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. വെര്‍മ്മസെല്ലി -1 കപ്പ്
  10. അജിനോമോട്ടോ -1 നുള്ള്
  11. പഞ്ചസാര -അര ടീസ്പൂണ്‍
  12. എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

മുട്ടയില്‍ 3 മുതല്‍ 8 വരെയുള്ള ചേരുവകള്‍ പഞ്ചസാരയും ചേര്‍ത്ത് അല്പം വെള്ളത്തില്‍ കുഴയ്ക്കുക.ഒരു നുള്ള് അജിനോമോട്ടോയും ചേര്‍ക്കുക.കൊഞ്ച് മാവില്‍ മുക്കി വെര്‍മ്മസെല്ലിയില്‍ നന്നായി
ഇട്ടിളക്കി കാഞ്ഞ എണ്ണയില്‍ വറുത്തുകോരി ചൂടോടെ ചോറിന്റെ കൂടെ തക്കാളി സോസ് കൂട്ടി ഉപയോഗിക്കാം.

No comments:

Post a Comment