Wednesday, December 16, 2009

ഉണക്ക ചെമ്മീന്‍ -മുരിങ്ങക്കാകറി

ഉണക്ക ചെമ്മീന്‍ -മുരിങ്ങക്കാകറി

  1. ഉണക്കചെമ്മീന്‍ -അര കപ്പ്
  2. മുരിങ്ങക്കാ -4
  3. തിരുമ്മിയ തേങ്ങ -അര മുറി
  4. മുളകുപൊടി -1 ടീസ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -1 നുള്ള്
  6. വെളുത്തുള്ളി -5 അല്ലി
  7. കറിവേപ്പില,ഉപ്പ് -പാകത്തിന്
  8. എണ്ണ -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

2 ഇഞ്ച് നീളത്തില്‍ മുരിങ്ങക്കാ മുറിച്ച് പാകത്തിന് വെള്ളമൊഴിച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത്
വേവിക്കുക.ഇതില്‍ വൃത്തിയാക്കിയ ഉണക്കചെമ്മീന്‍ ഇട്ട് മഞ്ഞള്‍ ചേര്‍ത്ത് തേങ്ങ നന്നായി അരച്ചതും വെളുത്തുള്ളി ചതച്ചതും കറിയില്‍ ചേര്‍ത്തു തിളപ്പിച്ചു വാങ്ങി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകും
കറിവേപ്പിലയും വറുത്തു കോരുക.

No comments:

Post a Comment