Wednesday, December 16, 2009

പ്രോണ്‍ ടൊമാറ്റോ മസാല

പ്രോണ്‍ ടൊമാറ്റോ മസാല

ചേരുവകള്‍

  1. കൊഞ്ച് -200 ഗ്രാം
  2. മുളകുപൊടി -2 ടീസ്പൂണ്‍
  3. ഇഞ്ചി,വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂണ്‍
  4. ചെറുതായി അരിഞ്ഞ ടൊമാറ്റോ -2
  5. ചുവന്നുള്ളി ചതച്ചത് -അര കപ്പ്
  6. വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
  8. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  9. വറ്റല്‍മുളക് -2
  10. ഉപ്പ്,എണ്ണ -പാകത്തിന്
  11. മല്ലിയില -കുറച്ച്
  12. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  13. കറിവേപ്പില -കുറച്ച്
പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ 3 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ഉള്ളി ചതച്ചത് വഴറ്റുക.വഴലുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റി മണം വരുമ്പോള്‍ ടൊമാറ്റോ ഇട്ടിളക്കുക.മഞ്ഞള്‍പ്പൊടി,മുളകുപൊടി,കുരുമുളകുപൊടി ഇവയിട്ട് ഇളക്കി 4 കപ്പ് വെള്ളവും ഉപ്പും ചേര്‍ക്കുക.തിളയ്ക്കുമ്പോള്‍ ചെമ്മീന്‍ ഇട്ട് വിനാഗിരി ഒഴിക്കുക.വറ്റുമ്പോള്‍ വാങ്ങി വെച്ച് 2 വറ്റല്‍മുളക്,കടുക്,
ചുവന്നുള്ളി,കറിവേപ്പില ഇവ മൂപ്പിച്ച് ഒഴിച്ച് അടച്ചു വേവിക്കുക.

No comments:

Post a Comment