Wednesday, December 16, 2009

പ്രോണ്‍ ഫ്രൈ

പ്രോണ്‍ ഫ്രൈ

ചേരുവകള്‍

1. വലിയ കൊഞ്ച് നെടുവെ കീറിയത് -10 എണ്ണം
2. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടേബിള്‍ സ്പൂണ്‍
3. നാരങ്ങാനീര് -1 എണ്ണത്തിന്റെ
4. തക്കാളി ചെറുതായി അരിഞ്ഞത് -2 എണ്ണം
5. കുരുമുളകുപൊടി -1 ടീസ്പൂണ്‍
6. മുട്ട അടിച്ചത് -1 എണ്ണം
7. ഫ്രഷ് ക്രീം - 2 ടേബിള്‍ സ്പൂണ്‍
8. മല്ലിയില,പുതിനയില -കുറച്ച്
9. എണ്ണ ,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

കൊഞ്ചില്‍ രണ്ട്‌,മൂന്ന് ചേരുവകള്‍ നന്നായി പുരട്ടി വെയ്ക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.മണം വരുമ്പോള്‍ കുരുമുളകുപൊടി,ഉപ്പ്,തക്കാളി ഇവ ചേര്‍ത്ത് ഇളക്കുക.

മുട്ടയും ഫ്രഷ് ക്രീമും കൂടി പതച്ചു ഇതില്‍ ചേര്‍ത്തിളക്കുക.കൊഞ്ച് കാഞ്ഞ എണ്ണയില്‍ വറുത്തു ഈ കൂട്ടിലിട്ടു നന്നായി ഇളക്കി വാങ്ങുക.മല്ലിയില,പുതിനയില ഇവ തൂകി ഉപയോഗിക്കുക.
ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെ കഴിക്കാം.

No comments:

Post a Comment