Tuesday, November 10, 2009

ഉഴുന്നുവട

ഉഴുന്നുവട

  1. ഉഴുന്നു പരിപ്പ് -500 ഗ്രാം
  2. ചുവന്നുള്ളി -30 എണ്ണം
  3. പച്ചമുളക് -4
  4. ഇഞ്ചി -1 കഷണം
  5. കറിവേപ്പില -2 തണ്ട്
  6. ഉപ്പ് -പാകത്തിന്
  7. എണ്ണ -വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം

ചുവന്നുള്ളി,പച്ചമുളക്,ഇഞ്ചി,വേപ്പില എന്നിവ വളരെ ചെറുതായി അരിയുക.ഉഴുന്ന് അരമണിക്കൂര്‍ കുതിര്‍ത്തശേഷം അരച്ചെടുക്കുക.ഇതില്‍ അരിഞ്ഞു വച്ചിരിയ്ക്കുന്ന ചേരുവകളും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക.ഉഴുന്നുമാവ്‌ ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ വെച്ച് പരത്തി നടുക്ക് കുഴിയുണ്ടാക്കി തിളച്ച
എണ്ണയില്‍ ഇട്ട് വറുത്തു കോരുക.

No comments:

Post a Comment