Wednesday, November 4, 2009

ഉള്ളി മിക്സ്ചര്‍

ഉള്ളി മിക്സ്ചര്‍

ചേരുവകള്‍

  1. സവാള -1
  2. ഉരുളക്കിഴങ്ങ് -2
  3. പപ്പടം -4
  4. പിഞ്ച് വെണ്ടയ്ക്ക -6
  5. പച്ചമുളക് -2
  6. മുളകുപൊടി -അര ടീസ്പൂണ്‍
  7. ഉപ്പ്,എണ്ണ -പാകത്തിന്
  8. കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

ഉള്ളി കനം കുറച്ചരിയുക.വെണ്ടയ്ക്ക തീപ്പെട്ടിക്കോലാകൃതിയില്‍ നീളത്തില്‍ മുറിക്കുക.ഉരുളക്കിഴങ്ങും
കനം കുറച്ചരിയുക.പപ്പടം നേരിയ കഷണങ്ങള്‍ ആയി നീളത്തില്‍ മുറിക്കുക.പച്ചമുളക് വട്ടത്തില്‍ അരിയുക.
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വെച്ച സാധനങ്ങള്‍ വെവേറെ വറുത്തു കോരുക.അവസാനം എല്ലാം
യോജിപ്പിച്ച് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കുപ്പിയിലാക്കി വെയ്ക്കുക.

No comments:

Post a Comment