Tuesday, November 24, 2009

സമൂസ

സമൂസ

ചേരുവകള്‍

  1. മൈദ -250 ഗ്രാം
  2. നെയ്യ് -80 ഗ്രാം
  3. ഉപ്പ് -1 നുള്ള്
  4. പച്ചമുളക് -10 എണ്ണം
  5. സവാള -2 എണ്ണം
  6. കടുക് -1 സ്പൂണ്‍
  7. ഉരുളക്കിഴങ്ങ് -3 എണ്ണം
  8. നാരങ്ങ - പകുതി
  9. മഞ്ഞള്‍പ്പൊടി - 1 നുള്ള്
  10. എണ്ണ -250 ഗ്രാം
  11. വെള്ളം -പാകത്തിന്
പാകം ചെയ്യുന്ന വിധം


മൈദ നെയ്യുമായി നന്നായി യോജിപ്പിക്കുക.ഇതിലേയ്ക്ക് കുറേശ്ശെ വെള്ളം ചേര്‍ത്ത് റൊട്ടി പരുവത്തില്‍ നനയ്ക്കുക.ശേഷം അര മണിക്കൂര്‍ വെയ്ക്കുക.

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കുക.പച്ചമുളകും സവാളയും നേര്‍മ്മയായി
അരിയുക.ചീനച്ചട്ടിയില്‍ കുറച്ചു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.ശേഷം ഉരുളക്കിഴങ്ങും സവാളയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.ശേഷം നാരങ്ങാനീര് ചേര്‍ക്കുക.നന്നായി ഇളക്കി വാങ്ങി വെയ്ക്കുക.തയ്യാറാക്കി വെച്ച മാവ് നന്നായി കുഴച്ച് ഇടത്തരം ഉരുളകളാക്കുക. ഓരോ ഉരുളയും രണ്ടായി മുറിച്ച് കോണ്‍ രൂപത്തിലാക്കി ഉള്ളില്‍ ഉരുളക്കിഴങ്ങ് മിശ്രിതം നിറയ്ക്കുക.ശേഷം അരിക് കൂട്ടിച്ചേര്‍ത്ത് എണ്ണയില്‍ വറുത്തു കോരുക.

1 comment:

  1. ഈ ഉണ്ടാക്കുന്ന സാധനങ്ങളുടെ ഒരു ചിത്രം കൂടി ഉള്‍പ്പെടുത്താമായിരുന്നു. വെരുതെ കൊതി വിടുകയെങ്കിലും ചെയ്യാമല്ലോ........

    ReplyDelete