ഇറച്ചി സമോസ
ചേരുവകള്‍
- മാട്ടിറച്ചി എല്ലില്ലാതെ നുറുക്കിയത് -250 ഗ്രാം
- മൈദ -500 ഗ്രാം
- ഉരുളക്കിഴങ്ങ് -1
- തക്കാളി -1
- സവാള -2
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- മീറ്റ് മസാല -അര ടീസ്പൂണ്‍
- പച്ചമുളക് അരിഞ്ഞത് -2
- ഇഞ്ചി അരിഞ്ഞത് -1 കഷണം
- കറിവേപ്പില,കടുക് -പാകത്തിന്
- എണ്ണ -500 മി.ലി.
- ഉപ്പ് -പാകത്തിന്
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഇറച്ചി കഴുകി 6,7 ചേരുവകളും സവാള അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഉരുളക്കിഴങ്ങും തക്കാളിയും ചേര്‍ത്ത് വേവിച്ച് വറ്റിച്ച് വാങ്ങുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്
കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും കുരുമുളകുപൊടിയും ഇറച്ചിക്കൂട്ടും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.
മൈദാമാവില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക.ചെറിയ ഉരുളകള്‍ ആക്കിയെടുത്ത് പലകയില്‍ വെച്ച് പരത്തി ഇറച്ചിക്കൂട്ട് നടുവില്‍ വെച്ച്
മടക്കിയെടുക്കുക.തിളച്ച എണ്ണയില്‍ വറുത്തു കോരുക.
No comments:
Post a Comment