കോഴി വട
ചേരുവകള്‍
- വേവിച്ച കോഴിയിറച്ചി -500 ഗ്രാം
- പച്ചമുളക് മുറിച്ചത് -10
- വലിയ ഉള്ളി കൊത്തിയരിഞ്ഞത് -150 ഗ്രാം
- ഇഞ്ചി ചതച്ചത് -1 കഷണം
- മൈദ -4 ടേബിള്‍സ്പൂണ്‍
- വെളുത്തുള്ളിയല്ലി ചതച്ചത് -5
- മല്ലിച്ചപ്പ് ചെറുതായി അരിഞ്ഞത് -കുറച്ച്
- ഗരം മസാലപ്പൊടി -1 ടീസ്പൂണ്‍
- എണ്ണ -150 ഗ്രാം
- കോണ്‍ഫ്ലവര്‍ -1 ടേബിള്‍സ്പൂണ്‍
- ഉപ്പ് -പാകത്തിന്
ചീനച്ചട്ടി അടുപ്പത്തുവെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ വലിയ ഉള്ളി കൊത്തിയരിഞ്ഞത് ,
പച്ചമുളക് മുറിച്ചത്,ഇഞ്ചി ചതച്ചത്,വെളുത്തുള്ളിയല്ലി ചതച്ചത് എന്നിവ ഇളം ബ്രൌണ്‍ കളര്‍ ആവുന്നതുവരെ
വഴറ്റുക.അതിനുശേഷം വെന്തകോഴിയിറച്ചിയും ഗരം മസാലപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ വഴറ്റി വാങ്ങി വെയ്ക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.മൈദയും കോണ്‍ഫ്ലവറും ഇട്ടിളക്കി ഇളം ചൂടില്‍ ചെറിയ ഉരുളകളാക്കി
ഒന്നു കൈ കൊണ്ട് പരത്തി ചീനച്ചട്ടി അടുപ്പത്തു വെച്ച് ബാക്കി എണ്ണയൊഴിച്ച് ചൂടായതിനുശേഷം മൂന്നെണ്ണം
വീതം ഇട്ട് പൊരിച്ചെടുക്കുക.ചൂടോടെ തക്കാളി സോസും കൂട്ടി കഴിക്കാം.
No comments:
Post a Comment