ഇടിച്ചക്ക കട് ലറ്റ്
ചേരുവകള്‍
1.ഇടിച്ചക്ക പച്ച - 1
2.ഉരുളക്കിഴങ്ങ് - 2
3.സവാള - 2
പച്ചമുളക് - 10
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 8 അല്ലി
4. ഗരം മസാല -2 ടീസ്പൂണ്‍
5. ഉപ്പ്,എണ്ണ -പാകത്തിന്
6. റൊട്ടിപ്പൊടി -2 കപ്പ്
7. മൈദാമാവ് -100 ഗ്രാം
പാകം ചെയ്യുന്ന വിധം
ചക്ക തൊലി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കി ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.വെന്തുകഴിയുമ്പോള്‍
അരകല്ലില്‍ വെച്ച് ചതച്ചെടുക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞ് വഴറ്റുക.മസാലപ്പൊടിയും ഉപ്പും ചേര്‍ക്കുക.ചതച്ചുവെച്ച ചക്കയും ഉരുളക്കിഴങ്ങ് പൊടിച്ചതും എല്ലാം ചേര്‍ത്ത് ഇളക്കി വാങ്ങുക.മിശ്രിതം അല്പം എടുത്ത് കട് ലറ്റിന്റെ ആകൃതിയിലാക്കി മൈദാമാവില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ വറുത്തു കോരുക.
No comments:
Post a Comment