സോയാബീന്‍ കായ് മെഴുക്കുപുരട്ടി
ചേരുവകള്‍
- വിളഞ്ഞ ഏത്തക്കാ ചെറുതായി അരിഞ്ഞത് -4 എണ്ണം
- സോയാബീന്‍ ഉപ്പ് ചേര്‍ത്ത് പുഴുങ്ങിയത് -1 കപ്പ്
- ഉപ്പ് -പാകത്തിന്
- മുളകുപൊടി -അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- ചെറിയ ഉള്ളി അരിഞ്ഞത് -അര കപ്പ്
- വെളുത്തുള്ളി -5 അല്ലി
- കറിവേപ്പില -4 തണ്ട്
- എണ്ണ -2 ടീസ്പൂണ്‍
- കടുക് -1 ടീസ്പൂണ്‍
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കഴിഞ്ഞശേഷം കറിവേപ്പിലയിടുക.എന്നിട്ട് ഉള്ളിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക.മൂത്തതിനുശേഷം അര ടീസ്പൂണ്‍ മുളകുപൊടി ചേര്‍ക്കുക.മഞ്ഞള്‍പ്പൊടിയും
മുളകുപൊടിയും ഉപ്പുമിട്ട് വേവിച്ച കായ് ഇതിലേയ്ക്കിട്ടു ഉലര്‍ത്തുക.സോയാബീന്‍ ചേര്‍ത്ത് ഉടന്‍ ഇറക്കുക.
No comments:
Post a Comment