വാഴപ്പിണ്ടി കട് ലറ്റ്
ചേരുവകള്‍
1.വാഴപ്പിണ്ടി നാരില്ലാതെ കൊത്തിയരിഞ്ഞത് -2 കപ്പ്
2.കടുക് -1 ടീസ്പൂണ്‍
3.ഉപ്പ് -1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
എണ്ണ -ആവശ്യത്തിന്
4. സവാള -3
പച്ചമുളക് -6
ഇഞ്ചി -ചെറിയ കഷണം
5. ഉരുളക്കിഴങ്ങ് -3
6. മൈദ -1 ടീസ്പൂണ്‍
7. റൊട്ടിപ്പൊടി -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പിണ്ടി അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകും ഉഴുന്നുപരിപ്പും മൂപ്പിക്കുക.നാലാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞ് യഥാക്രമം ചേര്‍ത്തു വഴറ്റി അതില്‍ ഉരുളക്കിഴങ്ങ്
പുഴുങ്ങി പൊടിച്ചതും വേവിച്ച വാഴപ്പിണ്ടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം.ഗ്രേറ്റ് ചെയ്ത കാരറ്റും വേണമെങ്കില്‍ ഈ കൂട്ടില്‍ ചേര്‍ക്കാം.റൊട്ടിയുടെ വശങള്‍ അരിഞ്ഞുമാറ്റി നടുവിലെ വെള്ള കുതിര്‍ത്തത് ഈ കൂട്ടില്‍ ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി കട് ലറ്റിന്റെ ആകൃതിയില്‍ വരത്തുക.മൈദ അല്പം കുറുകെ
കലക്കിയതില്‍ കട് ലറ്റ് മുക്കി റൊട്ടിപ്പൊടി പുരട്ടി ചൂടായ എണ്ണയില്‍ വറുത്തു കോരി ചൂടോടെ ഉപയോഗിക്കാം.
No comments:
Post a Comment