Friday, October 23, 2009

ഒമേഗാ ബ്രെഡ്‌ ഓംലറ്റ്

ചേരുവകള്‍

  1. ബ്രെഡ്‌ -4 കഷണം
  2. മുട്ട വെള്ള -4
  3. ചീരയില /പാലക് ഇല -കാല്‍ കപ്പ്
  4. തക്കാളി ദശ -2
  5. അയലമീന്‍(മുള്ളില്ലാതെ വേവിച്ചെടുത്തത്) -കാല്‍ കപ്പ്
  6. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ബ്രെഡ്‌ ഒഴികെയുള്ള ചേരുവകള്‍ കൂട്ടിയോജിപ്പിക്കുക.കുറുകിയ പരുവമാണെങ്കില്‍ കുറച്ചു വെള്ളം കൂടി ഒഴിക്കുക.ബ്രെഡ്‌ കഷണങ്ങള്‍ ഈ കൂട്ടില്‍ മുക്കി നോണ്‍സ്റ്റിക്ക് പാനിലോ മൈക്രോവേവിലോ വെച്ച്
മൊരിച്ചെടുക്കുക.

No comments:

Post a Comment