ബീന്‍സ് സ്പ്രൌട്ട് സാലഡ്
ചേരുവകള്‍
- മുളപ്പിച്ച ചെറുപയര്‍ അല്ലെങ്കില്‍ കടല -കാല്‍ കപ്പ്
- ചെറു നാരങ്ങാ നീര് -3 ടീസ്പൂണ്‍
- തക്കാളി ദശ ചെറുതായി ചതുരത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
- സാലഡ് വെള്ളരി ചതുരത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
- പച്ചമുളക് അരി കളഞ്ഞ് അരിഞ്ഞത് -1 ടീസ്പൂണ്‍
- മല്ലിയില ചെറുതായി അരിഞ്ഞത് -4 ടീസ്പൂണ്‍
ചേരുവകളെല്ലാം യോജിപ്പിച്ച് ഉപയോഗിക്കുക.പയറിന്റെ പച്ചച്ചുവ മാറണമെങ്കില്‍ വേവിച്ചു ചേര്‍ത്താല്‍
മതി.പക്ഷേ,പോഷക ഗുണം കുറയും.ഇട നേരങ്ങളില്‍ വിശപ്പടക്കാന്‍ ഈ സലാഡ് നല്ലതാണ്.
No comments:
Post a Comment