Friday, October 23, 2009

സോയാബീന്‍ തോരന്‍

സോയാബീന്‍ തോരന്‍

ചേരുവകള്‍

  1. സോയാബീന്‍ പുഴുങ്ങിയത് -ഒരു കപ്പ്
  2. ചീരയില അരിഞ്ഞത് -കാല്‍ കപ്പ്
  3. പപ്പായ ഗ്രേറ്റ് ചെയ്തത് - 2 കപ്പ്
  4. തേങ്ങ ചുരണ്ടിയത് -കാല്‍ കപ്പ്
  5. ചെറിയ ഉള്ളി -6
  6. കാ‍ന്താരി മുളക് -6
  7. ജീരകം -അര ടീസ്പൂണ്‍
  8. വെളുത്തുള്ളി -6 അല്ലി
  9. കറിവേപ്പില -4 തണ്ട്
  10. ഉപ്പ് -പാകത്തിന്
  11. എണ്ണ -1 ടീസ്പൂണ്‍
  12. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുക് താളിച്ച്‌ തോരന്‍ കൂട്ട് (തേങ്ങ,മുളക്,ജീരകം,ചുവന്നുള്ളി,വെളുത്തുള്ളി
എന്നിവ ചതച്ചെടുത്തത്‌) ഇട്ട് ഇളക്കി പച്ചമണം മാറി കഴിഞ്ഞ ശേഷം പപ്പായ ഗ്രേറ്റ് ചെയ്തതും സോയാബീനും
ചേര്‍ത്തിളക്കി പാത്രം അടച്ചുവെച്ച് ചെറുതീയില്‍ 5 മിനിട്ട് വേവിക്കുക.എന്നിട്ട് ചീരയില ഇട്ട് നന്നായി ഇളക്കി
വെള്ളമയം മാറാന്‍ 5 മിനിട്ട് കൂടി ഉലര്‍ത്തുക.

No comments:

Post a Comment