ബോണ്ട
ചേരുവകള്‍
- കടലമാവ് -1 കിലോ
- ഉരുളക്കിഴങ്ങ് -1 കിലോ
- സവാള -അര കിലോ
- ഇഞ്ചി -4 കഷണം
- പച്ചമുളക് -15
- കറിവേപ്പില -2 കതിര്‍പ്പ്
- ഉപ്പ് -പാകത്തിന്
- മുളകുപൊടി -2 ടീസ്പൂണ്‍
- വെളിച്ചെണ്ണ -1 കിലോ
- കടുക് -1 ടീസ്പൂണ്‍
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക.സവാള,ഇഞ്ചി,കറിവേപ്പില,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വെയ്ക്കുക.ചീനച്ചട്ടിയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ ഉരുളക്കിഴങ്ങും അരിഞ്ഞുവെച്ച സാധനങ്ങളും ഇട്ട് നന്നായി വഴറ്റുക.പാകത്തിനുപ്പും ചേര്‍ക്കുക.വാങ്ങി വെച്ച് ചെറിയ ഉരുളകളാക്കി വെയ്ക്കുക.കടലമാവും മുളകുപൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കിയതില്‍ ഈ ഉരുളകള്‍ ഇട്ടുവെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ മൂപ്പിക്കുക.
No comments:
Post a Comment