Wednesday, October 28, 2009

അരീരി അപ്പം

അരീരി അപ്പം

ചേരുവകള്‍

  1. പച്ചരി -500 ഗ്രാം
  2. തേങ്ങ -1
  3. ശര്‍ക്കര -250 ഗ്രാം
  4. വെളിച്ചെണ്ണ -ആവശ്യത്തിന്
  5. ജീരകം -2 ടീസ്പൂണ്‍
  6. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പച്ചരി കുതിര്‍ത്ത് പൊടിച്ചെടുക്കുക.ശര്‍ക്കര പാനിയാക്കുക.തേങ്ങയും ജീരകവും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ചു വെയ്ക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മാവ്
കുറേശ്ശെ എടുത്ത് കൈയ്യില്‍ വെച്ച് പരത്തി എണ്ണയിലിട്ട് ചുട്ടെടുക്കുക.

1 comment:

  1. ഞങ്ങള്‍ ഇതിനെ മധുര അട എന്നു പറയും എന്നു തോന്നുന്നു.

    ReplyDelete