Wednesday, October 28, 2009

കബാബ്

ചേരുവകള്‍

  1. എല്ലില്ലാത്ത ഇറച്ചി -500 ഗ്രാം
  2. കടലപരിപ്പ്‌ -500 ഗ്രാം
  3. ഗരം മസാല -അര ടീസ്പൂണ്‍
  4. മുട്ട പുഴുങ്ങിയത് -4
  5. സവാള അരിഞ്ഞത് -1 കപ്പ്
  6. പച്ചമുളക് അരിഞ്ഞത് -2
  7. ഇഞ്ചി,വെളുത്തുള്ളി ചതച്ചത് -അര ടീസ്പൂണ്‍
  8. മല്ലിയില -കുറച്ച്
  9. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

കടലപ്പരിപ്പും ഇറച്ചിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെവേറെ വേവിക്കുക.വെന്ത ശേഷം ഒന്നിച്ചാക്കി
അരച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ 5 മുതല്‍ 7 വരെയുള്ള ചേരുവകള്‍ വഴറ്റുക.ഇതില്‍ മുട്ട
പുഴുങ്ങിയത് ചെറുതായി അരിഞ്ഞതും മസാലയും ചേര്‍ത്ത് ഇറക്കി വെയ്ക്കുക.കബാബിനുള്ളില്‍ വെയ്ക്കാനുള്ള
ഫില്ലിങ്ങാണിത്.

തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ഇറച്ചിക്കൂട്ട് ചെറുനാരങ്ങാവലിപ്പത്തില്‍ എടുത്ത് കൈവെള്ളയില്‍ വെച്ചു
പരത്തുക.ഇതില്‍ ഒരു ടീസ്പൂണ്‍ ഫില്ലിംഗ് മസാല വെച്ച് ഇഷ്ടമുള്ള ആകൃതിയില്‍ ഉരുട്ടിവെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ഓരോ ഉരുളയും മുട്ടയും വെള്ളയില്‍ മുക്കി ചെറുതീയില്‍ വറുത്തെടുക്കുക.

No comments:

Post a Comment