Saturday, October 24, 2009

വേലിചീര റൈസ്

വേലിചീര റൈസ്

ചേരുവകള്‍

ബിരിയാണി അരി വേവിച്ച ചോറ് -2 കപ്പ്
വേലിചീര ചെറുതായി അരിഞ്ഞത്
(തിളച്ച വെള്ളത്തിലിട്ട ശേഷം അരിയുക.) -1 കപ്പ്
ഗ്രീന്‍പീസ് വേവിച്ചത് -അര കപ്പ്
തേങ്ങാപ്പീര -കാല്‍ കപ്പ്
മുളക് -4
ഉഴുന്നു പരിപ്പ് -2 ടീസ്പൂണ്‍
കടല പരിപ്പ് -1 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
സവാള അരിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിയ ശേഷം മുളക്,ഉഴുന്നുപരിപ്പ്,കടലപ്പരിപ്പ്
എന്നിവ ചേര്‍ത്ത് മൂത്ത മണം വരുമ്പോള്‍ സവാളയിട്ട്‌ വഴറ്റുക.അതിനുശേഷം ചീരയില അരഞ്ഞതും തേങ്ങാപ്പീരയും ചേര്‍ത്തിളക്കി ഒരു മിനിട്ടിനുശേഷം ചോറും ഗ്രീന്‍പീസും ചേര്‍ത്ത് നന്നായിളക്കി
ഒരു മിനിട്ട് ചെറുതീയില്‍ അടച്ചുവെയ്ക്കുക.എന്നിട്ട് വിളമ്പുക.

No comments:

Post a Comment