മിക്സഡ് ലീഫ് കോഫ്ത്ത
ചേരുവകള്‍
ചീരയില ,മത്തയില,തഴുതാമയില -കാല്‍ കപ്പ് വീതം
കടലമാവ് -4 ടേബിള്‍സ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
എണ്ണ -2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് വെള്ളം ചേര്‍ത്ത് നന്നായി കുഴച്ച് ഉരുളകള്‍ ആക്കി അപ്പ ചെമ്പിലോ
സ്റ്റീമറിലോ വെച്ച് 15 മിനിട്ട് ആവി കയറ്റുക.തണുക്കുമ്പോള്‍ കനം കുറച്ചു വട്ടത്തില്‍ പരത്തി കഷണങ്ങള്‍ ആയി
മുറിച്ച് ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ പുരട്ടി 2 വശവും ചെറുതീയില്‍ മൊരിച്ചെടുക്കുക.മൈക്രോവേവില്‍
ആവി കയറ്റുമ്പോള്‍ 5 മിനിട്ട് മതിയാകും.ഇലയുടെ നിറവും പോഷകഗുണവും നഷ്ടപ്പെടുകയില്ല.
No comments:
Post a Comment