Wednesday, November 4, 2009

ബോളി

1.കടലപരിപ്പ്‌ -500 ഗ്രാം
2. മൈദ -500 ഗ്രാം
3. നെയ്യ് -200 ഗ്രാം
4. പഞ്ചസാര -500 ഗ്രാം
5. ഏലക്കാപൊടിച്ചത് -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

നല്ല വണ്ണം വേവിച്ച പരിപ്പില്‍ പഞ്ചസാര ചേര്‍ത്ത് അരച്ചെടുക്കുക.ഈ മിശ്രിതത്തില്‍ നെയ്യും ഏലക്കായും
ചേര്‍ത്ത് അടുപ്പില്‍ വെച്ച് ഉലര്‍ത്തിയെടുക്കുക.മൈദാമാവ്‌ നെയ്യും വെള്ളവും ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ചെടുക്കുക.ഈ മാവ് നല്ല ഉരുളകളാക്കി എടുത്ത് നടുവില്‍ ഒരു കുഴിയുണ്ടാക്കി പരിപ്പുമിശ്രിതം വെച്ച്
പൊതിയുക.ഒരു പലകയില്‍ വെച്ച് നന്നായി പരത്തിയെടുക്കുക.ദോശക്കല്ലില്‍ നെയ്യ് തളിച്ച് മൊരിച്ചെടുക്കുക.

No comments:

Post a Comment