Tuesday, October 6, 2009

നെയ്മീന്‍ ബിരിയാണി

നെയ്മീന്‍ ബിരിയാണി

ചേരുവകള്‍

  1. ബിരിയാണി അരി -1 കിലോ
  2. നെയ്മീന്‍ വലിയ കഷണങ്ങള്‍ ആക്കിയത് -1 കിലോ
  3. വെളിച്ചെണ്ണ -250 ഗ്രാം
  4. നെയ്യ് -25 ഗ്രാം
  5. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  7. സവാള -1 കിലോ
  8. അണ്ടിപ്പരിപ്പ്‌ -25 ഗ്രാം
  9. ഇഞ്ചി -25 ഗ്രാം
  10. വെളുത്തുള്ളി -25 ഗ്രാം
  11. ഏലക്ക,ജാതിക്ക,ഗ്രാമ്പു,പട്ട -അര ടീസ്പൂണ്‍
  12. പെരുംജീരകം -അര ടീസ്പൂണ്‍
  13. കിസ്മിസ് -50 ഗ്രാം
  14. ഉപ്പ് -പാകത്തിന്
  15. മല്ലിയില,പുതിനയില -1 ടീസ്പൂണ്‍
  16. തക്കാളി -കാല്‍ കിലോ
പാകം ചെയ്യുന്ന വിധം

സവാള കനം കുറച്ച് അരിഞ്ഞത് വെളിച്ചെണ്ണയില്‍ മൂപ്പിച്ച് എടുക്കണം.ഇതില്‍ പകുതിയില്‍ നെയ്യില്‍ വറുത്ത
കിസ്മിസ്‌ അണ്ടിപ്പരിപ്പും പതിനൊന്നാമത്തെ ചേരുവകള്‍ പൊടിച്ചതിന്റെ പകുതിയും ചേര്‍ത്തു വെയ്ക്കണം.
പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ച് വെയ്ക്കുക.തക്കാളി അരിഞ്ഞതും മല്ലിയില,പുതിനയില,
കറിവേപ്പില എന്നിവയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് നല്ലപോലെ വഴറ്റുക.ബാക്കിയുള്ള
പതിനൊന്നാമത്തെ ചേരുവകളും മൂപ്പിച്ച സവാളയും ഇതില്‍ ചേര്‍ക്കണം.മീന്‍ കഷണങളും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് എണ്ണയില്‍ പകുതി വേവില്‍ വറുത്തെടുക്കുക.1 കപ്പ് അരിക്ക് 1 1/2 കപ്പ് എന്ന
രീതിയില്‍ വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും ബാക്കി നെയ്യും ചേര്‍ത്ത് നെയ്ച്ചോര്‍ തയ്യാറാക്കണം.

വഴറ്റി വെച്ച തക്കാളി മസാലയില്‍ നിന്ന് പകുതിയെടുത്ത്‌ മാറ്റിയതിനുശേഷം ബാക്കി ഭാഗം ഒരു പാത്രത്തില്‍
പരത്തിവെച്ച് പകുതി വറുത്ത മീന്‍ കഷണങ്ങള്‍ അതിന്റെ മീതെ വെയ്ക്കുക.തക്കാളി മസാലയിലെ ബാക്കി അതിന്റെ മീതെ വെയ്ക്കുക.ഇതിന്റെ മുകളില്‍ തുണി വിരിച്ചതിനുശേഷം വേവിച്ച ചോര്‍ ഇതിന് മുകളില്‍
നിരത്തുക.പകുതി ഇട്ടതിനുശേഷം മൂപ്പിച്ച സവാള മിശ്രിതം അതിന്റെ മീതെ ഇടുക.ബാക്കി വന്ന ചോറും ഇതിന്റെ മുകളില്‍ ഇട്ട് നെയ്യ് തളിച്ച് അടപ്പ് കൊണ്ട് മൂടുക.അടപ്പിന് മീതെ നല്ലപോലെ തീക്കനല്‍ ഇടുക.

അര മണിക്കൂറിനുശേഷം ചോറ് വേറൊരു പാത്രത്തിലേയ്ക്ക് മാറ്റണം.മീന്‍ മസാലയുടെ മുകളില്‍ ഇട്ട
തുണിയുടെ എണ്ണ ഈ ചോറില്‍ പിഴിഞ്ഞ് ഒഴിക്കാം.മസാലയുടെ അടിയിലുള്ള നെയ്യ് കൂടി ചോറില്‍ കലര്‍ത്തി
വിളമ്പാം.

No comments:

Post a Comment