Wednesday, November 4, 2009

കേസരി

കേസരി

ചേരുവകള്‍

  1. റവ -1 കപ്പ്
  2. വെള്ളം -2 കപ്പ്
  3. പഞ്ചസാര -2 കപ്പ്
  4. നെയ്യ് -അര കപ്പ്
  5. കേസരി പൌഡര്‍ -കാല്‍ ടീസ്പൂണ്‍
  6. കിസ്മിസ്‌ -25 ഗ്രാം
  7. അണ്ടിപരിപ്പ് -25 ഗ്രാം
പാകം ചെയ്യുന്ന വിധം

കുറച്ച്‌ നെയ്യില്‍ കിസ്മിസും അണ്ടിപരിപ്പും വറുത്ത്‌ കോരുക,നെയ്യില്‍ റവ ഇട്ട് വറുക്കുക,റവയില്‍ കേസരി പൌഡര്‍ വെള്ളത്തില്‍ കലക്കിയതൊഴിച്ച് വെള്ളം വറ്റുന്നതുവരെ ഇളക്കുക.വെള്ളം വറ്റുമ്പോള്‍
വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിയ്ക്കുക.കുറുകി വരുമ്പോള്‍ ആറാമത്തെ ചേരുവകളും
യോജിപ്പിച്ച് മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് നിരത്തുക.ചൂടാറുമ്പോള്‍ മുറിച്ചെടുക്കുക.

No comments:

Post a Comment