Wednesday, November 4, 2009

ശര്‍ക്കര റവലഡ്ഡു

ശര്‍ക്കര റവലഡ്ഡു

റവ -1 കപ്പ്
ശര്‍ക്കര -250 ഗ്രാം
തേങ്ങ ചിരകിയത് -2 കപ്പ്
നെയ്യ് -3 ടീസ്പൂണ്‍
ഏലക്കാപൊടിച്ചത് -3
കിസ്മിസ്‌ വറുത്തത് -ആവശ്യത്തിന്

റവ നന്നായി വറുത്തു വെയ്ക്കുക.ശര്‍ക്കര പാനിയാക്കി അരിച്ച് വെയ്ക്കുക.ശര്‍ക്കര പാനിയും തേങ്ങാ ചിരകിയതും ചേര്‍ത്ത് അടുപ്പില്‍ വെച്ച്‌ ഇളക്കുക.തേങ്ങ നന്നായി വിളയുമ്പോള്‍ വറുത്ത റവ കുറേശ്ശെയിട്ട്‌ ഇളക്കുക.ഏലക്കാ പൊടിയും നെയ്യും കിസ്മിസും ചേര്‍ത്തിളക്കി ചെറു ചൂടോടെ ഉരുളകളാക്കുക.

No comments:

Post a Comment