Friday, October 9, 2009

ചിക്കന്‍ ഇന്‍ ലെമണ്‍ സോസ്

ചിക്കന്‍ ഇന്‍ ലെമണ്‍ സോസ്

ചേരുവകള്‍

  1. ചിക്കന്‍ ബ്രസ്റ്റ്(എല്ലില്ലാത്തത്) -4,5
  2. നാരങ്ങാനീര് -3 ടേബിള്‍സ്പൂണ്‍
  3. ഉപ്പ് -പാകത്തിന്
  4. കോണ്‍സ്റ്റാച്ച് -6 ടേബിള്‍സ്പൂണ്‍
  5. കാപ്സിക്കം -1 (ചെറിയ വലിപ്പം)
  6. റെഡ് കാപ്സിക്കം -1 (ചെറിയ വലിപ്പം)
  7. എല്ലോ കാപ്സിക്കം -1 (ചെറിയ വലിപ്പം)
  8. എണ്ണ -2 ടേബിള്‍സ്പൂണ്‍
  9. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  10. അജിനിമോട്ടോ -കാല്‍ ടീസ്പൂണ്‍
  11. പഞ്ചസാര -3 ടേബിള്‍സ്പൂണ്‍
  12. സ്റ്റാര്‍അനീസ് -1
  13. ലെമണ്‍ റിന്‍ഡ് (ഗ്രേറ്റഡ്) -1 ടീസ്പൂണ്‍
  14. ചിക്കന്‍ സ്റ്റോക്ക് -2 കപ്പ്
പാകം ചെയ്യുന്ന വിധം

കഴുകിയ ചിക്കന്‍ മറിനേറ്റ് ചെയ്യുന്നതിനായി 1 ടീസ്പൂണ്‍ നാരങ്ങാനീരും കുറച്ച് ഉപ്പും ഇടുക.2 കപ്പ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ കോണ്‍സ്റ്റാച്ച് ഇട്ട് കലക്കുക.കുരു കളഞ്ഞ കാപ്സിക്കം 1 ഇഞ്ച് സൈസില്‍ അരിയുക.ഒരു വോക്കില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് മറിനേറ്റ് ചെയ്ത ചിക്കനെ ബാക്കിയുള്ള കോണ്‍സ്റ്റാച്ചില്‍
തൂവി 2-3 മിനിട്ട് നേരം ഡീപ്ഫ്രൈ ചെയ്ത് എടുക്കുക.

വേറെ ഒരു പാനില്‍ കാപ്സിക്കം വറുക്കുക.അതില്‍ വൈറ്റ്പെപ്പര്‍ പൌഡര്‍,അജിനോമോട്ടോ,
പഞ്ചസാര,ഉപ്പ്,സ്റ്റാര്‍അനീസ്,ലെമണ്‍ റിന്‍സ്,ചിക്കന്‍ സ്റ്റോക്ക് എന്നിവയിട്ട് തിളപ്പിക്കുക.കലക്കി വെച്ചിരിയ്ക്കുന്ന കോണ്‍സ്റ്റാച്ച് ഒഴിച്ച് ചെറു തീയില്‍ കുറുകുന്നതുവരെ വെയ്ക്കുക.വറുത്ത ചിക്കന്‍ അതിലിട്ട്
തീ കുറച്ച് കുറച്ചുനേരം തിളയ്ക്കാന്‍ വെയ്ക്കണം.ബാക്കിയുള്ള നാരങ്ങാനീര് ഒഴിച്ച് ചൂടോടെ സെര്‍വ് ചെയ്യാം.

No comments:

Post a Comment